മലപ്പുറം: സംസ്ഥാന ബഡ്ജറ്റില്‍ മദ്യത്തിന് വര്‍ദ്ധിപ്പിച്ച നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യപാനികളുടെ പ്രതിഷേധം.
മലപ്പുറം നിലമ്ബൂര്‍ ചെട്ടിയങ്ങാടിയിലായിരുന്നു പ്രതിഷേധം.
‘മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സര്‍വകേരള മദ്യപരെ സംഘടിക്കുവിന്‍, നഷ്ടപ്പെടുവാന്‍ ഇല്ലൊന്നും ദിവസക്കൂലി കാശല്ലാതെ, മദ്യ നികുതി തീവെട്ടിക്കൊള്ള പിന്‍വലിക്കുക’ എന്ന ബാനറുമായാണ് പ്രതിഷേധ ധര്‍ണ നടത്തിയത്.
മദ്യത്തിന്‍റെ 25 ശതമാനം നികുതി പിന്‍വലിക്കുക, കേരളത്തിലെ ഒന്നാം നമ്ബര്‍ നികുതിദായകര്‍ക്ക് നീതി ലഭ്യമാക്കുക, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നിത്യോപയോഗ മദ്യത്തിന് പ്രത്യേക പാസുകള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.