*സ്മാർട്ട് കുറ്റ്യാടി* കുറ്റ്യാടി മണ്ഡലം ലഹരി വിമുക്ത ക്യാമ്പയിന് തുടക്കമായി

TalkToday

Calicut

Last updated on Nov 6, 2022

Posted on Nov 5, 2022

ലഹരി വിമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ ക്യാമ്പയിൻ കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമായി. സംസ്ഥാന സർക്കാറിന്റെ ലഹരി വിമുക്ത പ്രവർത്തനങ്ങൾ മണ്ഡലത്തിൽ സ്മാർട്ട് കുറ്റ്യാടിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുള്ള ബോധവൽക്കരണ പരിപാടിക്കാണിതിൽ ഊന്നൽ നൽകുന്നത്. ഒപ്പം ലഹരി വിരുദ്ധ ചിത്രപ്രദർശനം, സിനിമ പ്രദർശനം എന്നിവയും സംഘടിപ്പിക്കും. മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ലഹരിക്കെതിരെയുള്ള പ്രഭാഷണങ്ങളും സംഘടിപ്പിക്കും.  മണ്ഡലത്തിലാകെ ബ്രോഷർ പ്രദർശിപ്പിക്കും. എല്ലാ പഞ്ചായത്ത് കേന്ദ്രത്തിലും ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം നടത്തുകയും ഹയർസെക്കൻഡറി കുട്ടികൾക്കായി രചന മത്സരങ്ങൾ സംഘടിപ്പിക്കും.

പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം പുറമേരി കെ ആർ എച്ച് എസ് എസിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ നിർവഹിച്ചു. പരിപാടിക്ക് തുടക്കം കുറിച്ച് പുറമേരി ടൗണിൽ കൂട്ടയോട്ടം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന പരിപാടിയിൽ പുറമേരി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് വികെ ജ്യോതിലക്ഷ്മി അദ്ധ്യക്ഷയായിരുന്നു. സ്മാർട്ട് കുറ്റ്യാടി കോർഡിനേറ്റർ മോഹൻദാസ്  പദ്ധതി വിശദീകരിച്ചു. സി എം വിജയൻ മാസ്റ്റർ, പി പി മനോജ് (ബി പി സി തൂണേരി), ഗീത എം എം, വിജിഷ കെ എം, ബീന കല്ലിൽ, ജിഷ ഒ ടി എന്നിവർ സംസാരിച്ചു. ഹേമലത തമ്പാട്ടി പ്രിൻസിപ്പൽ കെ അർ എച്ച് എസ്എസ് പുറമേരി സ്വാഗതവും ,സുധാവർമ്മ തമ്പാട്ടി ഹെഡ്മിസ്ട്രസ്സ്  കെ അർ എച്ച് എസ്എസ് പുറമേരി നന്ദിയും പറഞ്ഞു.


Share on

Tags