മധ്യപ്രദേശിൽ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു

TalkToday

Calicut

Last updated on Jan 6, 2023

Posted on Jan 6, 2023

മധ്യപ്രദേശിൽ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു. സഹപൈലറ്റിന് പരുക്കേറ്റു. ഫാൽകൺ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്

മധ്യപ്രദേശിലെ റിവയിലെ ക്ഷേത്രത്തിന് മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് വിമാനത്തിൽ പൈലറ്റും സഹപൈലറ്റും മാത്രമാണ് ഉണ്ടായിരുന്നത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.വിമാനം പറത്തിയ ട്രെയ്‌നി പൈലറ്റാണ് അപകടത്തിൽ മരിച്ചത്. സഹപൈലറ്റ് സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം ഉണ്ടായ ഉടൻ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പൈലറ്റ് മരിക്കുകയായിരുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം മേഖലയിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുമുണ്ട്. സംഭവത്തിൽ ഡിജിസിഎ റിപ്പോർട്ട് തേടി.

Share on

Tags