സ്വര്‍ണവിലയില്‍ നേരിയ കുറവ്; നാല്‍പതിനായിരത്തിന് മുകളില്‍ തുടരുന്നു

TalkToday

Calicut

Last updated on Dec 29, 2022

Posted on Dec 29, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്.

ഇതോടെ ഒരു ഗ്രാമിന് 5005 രൂപയും പവന് 40,040 രൂപയുമായി. ബുധനാഴ്ച പവന് 160 രൂപ വര്‍ധിച്ച്‌ 40,120 രൂപയിലെത്തിയിരുന്നു. ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. ക്രിസ്മസ് ദിനത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കായ 40,240 രൂപയിലെത്തിയത് ഡിസംബര്‍ 14ന് ആയിരുന്നു. പിന്നെയുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞ് 40,000ത്തില്‍ താഴെ എത്തുകയായിരുന്നു. അതിനിടെ ഡിസംബര്‍ 21, 22 ദിവസങ്ങളില്‍ സ്വര്‍ണവില വീണ്ടും 40,000 കടന്നു. ഡിസംബര്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 39,000 രൂപയായിരുന്നു.


Share on

Tags