ചാരുംമൂട്: പാലമേല്‍ ഗ്രാമപഞ്ചായത്ത് അംഗവും അഭിഭാഷകനും സി.പി.എം നേതാവുമായ ആദിക്കാട്ടുകുളങ്ങര വള്ളിവിളയില്‍ എം.
ബൈജുവിന്റെ വീടിനുനേരെ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണം. ജനല്‍ച്ചില്ലുകളും ചെടിച്ചട്ടികളും തകര്‍ത്ത സംഘം ബൈജുവിനെയും കുടുംബത്തെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
തിങ്കളാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് നൂറനാട് പൊലീസ് സ്ഥലത്തെത്തി അക്രമികള്‍ക്കായി തിരച്ചില്‍ നടത്തി. സംശയകരമായി കണ്ട രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബഹളംകേട്ട് ഉണര്‍ന്നുനോക്കുമ്ബോഴാണ് അക്രമികള്‍ ഗേറ്റ് തുറന്ന് അകത്തുകടക്കുന്നത് കണ്ടതെന്നും അറിയാവുന്ന മൂന്നുപേര്‍ സംഘത്തിലുണ്ടായിരുന്നെന്നും ബൈജു പറഞ്ഞു.
ലഹരിവില്‍പന നടത്തുന്ന സംഘം കക്കൂസ് മാലിന്യം കൊണ്ടുവന്ന് ജനവാസ മേഖലകളില്‍ ഒഴുക്കുന്നുമുണ്ട്. ഇതിനെതിരെ പലപ്പോഴും നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും ബൈജു പറഞ്ഞു.