ഡോക്ടറേറ്റ് നേടിയ ദമ്പതിമാരായ ശ്യാം ചന്ദ്രനെയും, അതുല്യയേയും വട്ടോളിയിലെ" നമ്മൾ ഒന്നാണ്" എന്ന കൂട്ടായ്മ പൊന്നാടയണിച്ച് ആദരിച്ചു.
സൂര്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കുന്നുമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.വിജിലേഷ് ഉദ്ഘാടനം ചെയ്തു.
ഇലക്ട്രോണിക്സ്& കമ്മ്യുണിക്കേഷൻസ് എൻഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ കാഞ്ഞിരമുള്ള പറമ്പത്ത് സുഷമ ,ചന്ദ്രൻ (late) ദമ്പതികളുടെ മകൻ ശ്യാം ചന്ദ്രൻ സ്വാമി, ദാസൻ ഉണ്ണി, വിജയകുമാരി ദമ്പതികളുടെ മകളായ അതുല്യ എന്നീ ദമ്പതിമാരെ വട്ടോളിയിലെ "നമ്മൾ ഒന്നാണ് "എന്ന കൂട്ടായ്മ ഉപഹാരം നൽകിയും വട്ടോളി സ്കൂൾ മുൻ പ്രിൻസിപ്പാൾ സുരേഷ് മാസ്റ്റർ, ഏഴാം വാർഡ് മെമ്പർ സി.പി. സജിത എന്നിവർ പൊന്നാടയണിച്ചും ആദരിച്ചു.
-
അമയ കെ.പി സ്വാഗതവും, വാർഡ് മെമ്പർ സജിത. സി.പി, സുരേഷ് മാസ്റ്റർ (റിട്ട: പ്രിൻസിപ്പാൾ വട്ടോളി ഹയർ സെക്കെണ്ടറി സ്കൂൾ,) , ഡോ:രമേഷ് (റിട്ട: സീനിയർ മെഡിക്കൽ ഓഫീസർ ), ഷാജി വട്ടോളി തുടങ്ങിയവർ ആശംസയർപ്പിച്ചു കൊണ്ട് സംസാരിച്ചു.പുതു തലമുറയ്ക്ക് എങ്ങിനെ ഡോക്ടറേറ്റ് നേടാം എന്നതിനെ പറ്റി മറുപടി പ്രസംഗത്തിൽ ഡോ: ശ്യാംചന്ദ്രനും, ഡോ: അതുല്യയും വിദ്യാർത്ഥികളെ ബോധവത്കരിച്ചു.
-
ഡോ അതുല്യ
സ്വാമിനാഥൻ ഉണ്ണിയുടെയും, വിജയകുമാരിയുടെയും മകൾ.സ്കൂൾ വിദ്യാഭ്യാസം സ്പ്രിംഗ് വാലിയു സ്കൂൾ ചാത്തമംഗലം, കോഴിക്കോട്.A W H എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഇൽ ബിടെക് ബിരുദം നേടി.ഗവണ്മെന്റ് എഞ്ചിനീയറിംഗ് തൃശൂർ ഇൽ നിന്നും സിഗ്നൽ പ്രോസസ്സിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഇൽ എം ടെക് ലഭിച്ചു.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് നിന്നും ഫോറെൻസിക് സ്പീക്കർ റെകഗ്നിഷൻ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭ്യമായിസ്പീച് പ്രോസസ്സിംഗ് മേഖലയിലെ പ്രശസ്ത ജേണലുകളിലും കോൺഫറൻസ് കളിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
എം ഇ എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലും അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലും ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് ഇൽ അസിസ്റ്റന്റ് പ്രൊഫസർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ചെന്നൈ യിലെ പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിർമാണ കമ്പനി യായ സിർമ എസ് ജി എസ് ടെക്നോളജി യിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്നു.
-
ഡോ ശ്യാം ചന്ദ്രൻ
ചന്ദ്രൻ(ലേറ്റ് ) സുഷമ ദമ്പതികളുടെ മകൻ. ടെക്നിക്കൽ ഹൈ സ്കൂൾ വടകരയിൽ നിന്നും എസ് എസ് എൽ സി യും നാഷണൽ ഹയർ സെക്കന്ററി സ്കൂൾ വട്ടോളി യിൽ നിന്നും പ്ലസ് ടു വും കഴിഞ്ഞു, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഇൽ ബി ടെക് ബിരുദം നേടി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തു നിന്നും എം ടെക് ലഭിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് നിന്നും 5G കമ്മ്യൂണിക്കേഷൻ ഇൽ ഡോക്ടറേറ്റ് നേടി. വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് ഇൽ 2 വർഷ ക്കാലം അസിസ്റ്റന്റ് പ്രൊഫസർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഇപ്പോൾ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി യിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി തുടരുന്നു.ഒട്ടനവധി പ്രബന്ധങ്ങളും ലേഖനങ്ങളും വിവിധ സെമിനാറുകളിലും ജേർണലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Upload
-
റിപ്പോർട്ടർ: സുധീർ പ്രകാശ്.വി.പി.ശ്രീദേവി വട്ടോളി)