വടകര സിവിൽ സ്റ്റേഷനിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരിക്കുന്ന വിഷയം ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി അവർകളെയും ,പൊതുമരാമത്ത് വകുപ്പ് -കെട്ടിട വിഭാഗം ചീഫ് എൻജിനീയറെയും രേഖാമൂലം അറിയിച്ചു.

TalkToday

Calicut

Last updated on Oct 3, 2022

Posted on Oct 3, 2022

കുറ്റ്യാടി ,നാദാപുരം, വടകര എന്നീ നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ഈ കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ  വിച്ഛേദിച്ചത്    വിവിധ ആവശ്യങ്ങൾക്കായി വരുന്ന ജനങ്ങളെയും ഉദ്യോഗസ്ഥരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പ്രവർത്തി സമയത്ത് പല ഓഫീസുകളിലും വെളിച്ചമില്ലാത്ത അവസ്ഥയുണ്ട്.

ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചു.

Share on

Tags