തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ പോലീസ് ഇന്നും ചോദ്യം ചെയ്യും.ഒന്നാം പ്രതി ഗ്രീഷ്മയെ രണ്ടും മൂന്നും പ്രതികളായ അമ്മാവന്‍ നിര്‍മല്‍, അമ്മ സിന്ധു എന്നിവര്‍ക്കൊപ്പം ഇരുത്തിയാണ് ഇന്ന് ചോദ്യം ചെയ്യുക. ഇതോടെ കുറ്റകൃത്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം, മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടര്‍ന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ കുടുംബം നേരത്തെ ഇക്കാര്യത്തില്‍ അടക്കം വ്യക്തത വരുത്തിയ ശേഷം മാത്രം മതി തെളിവെടുപ്പെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ നെയ്യാറ്റിന്‍ക്കര മജിസ്‌ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും ക്യാമറയില്‍ പകര്‍ത്തണമെന്ന് കോടതി അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
