തേനും ഷമാമും
ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഷമാം പള്‍പ്പും അര ടേബിള്‍ സ്പൂണ്‍ തേനും എടുക്കുക.
ഈ മിശ്രിതത്തിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. ഇത് മിനുസമാര്‍ന്ന പേസ്റ്റാക്കി മുഖത്ത് പുരട്ടണം. ഏകദേശം 20 മിനിറ്റ് നേരത്തേക്ക് ഇത് മുഖത്ത് വച്ചശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക.
മഞ്ഞളും പാലും ഷമാമും
ഒരു ടേബിള്‍ സ്പൂണ്‍ ഷമാം പള്‍പ്പ്, മൂന്നിലൊന്ന് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവ എടുക്കുക. ചേരുവകള്‍ കലര്‍ത്തി മുഖത്ത് മാസ്‌ക് പുരട്ടുക. 20 മിനിറ്റിനു ശേഷം, ഈ പായ്ക്ക് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.
പീച്ചും ഷമാമും
രണ്ടു പഴത്തില്‍ നിന്നും ഒരോ ടേബിള്‍സ്പൂണ്‍ പള്‍പ്പ് എടുത്ത് ചേരുവകള്‍ നന്നായി ഇളക്കുക. ഈ പള്‍പ്പ് മിനുസമാര്‍ന്ന പേസ്റ്റാക്കി മാറ്റിക്കഴിഞ്ഞാല്‍ ഒരു കോസ്‌മെറ്റിക് ബ്രഷ് എടുത്ത് മുഖത്ത് പുരട്ടുക. ഇത് നിങ്ങളുടെ മുഖത്ത് 15-20 മിനിറ്റ് വച്ച ശേഷം ചെറുചൂടു വെള്ളത്തില്‍ മുഖം കഴുകുക.