ഉംറ നിര്‍വഹിച്ച്‌ ഷാരൂഖ് ഖാന്‍

Jotsna Rajan

Calicut

Last updated on Dec 2, 2022

Posted on Dec 2, 2022

മക്കയില്‍ ഉംറ നിര്‍വഹിച്ച്‌ ഷാരൂഖ് ഖാന്‍. സൗദി അറേബ്യയിലെ സിനിമാ ചിത്രീകരണത്തിന് ശേഷമാണ് താരം മക്കയിലെത്തിയത്.

ഷാരൂഖ് ഖാന്‍ ഉംറ നിര്‍വഹിക്കാനെത്തിയ ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന അല്ലാഹു കേള്‍ക്കട്ടെ. അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടെ' ഒരു ആരാധകന്‍ കുറിച്ചു.
ഹജ്ജ് ചെയ്യുകയെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് ഷാരൂഖ് ഖാന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മകന്‍ അബ്രാമിനും മകള്‍ സുഹാനയ്ക്കുമൊപ്പം ഹജ്ജ് ചെയ്യാനാണ് ആഗ്രഹമെന്നാണ് ഷാരൂഖ് അന്ന് പറഞ്ഞത്.
ദുന്‍കി എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് കിംഗ് ഖാന്‍ സൗദിയിലെത്തിയത്. ഉംറ നിര്‍വഹിച്ചതിന് ശേഷം താരം ജിദ്ദയില്‍ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കും.


Share on

Tags