കൊച്ചി : തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ പോലീസ് പിടിയിൽ.
അധ്യാപകന്‍ കിരണിനെ നാഗര്‍കോവിലിലെ ബന്ധു വീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. തൃപ്പുണിത്തുറ ഹില്‍പാലസ് പോലീസ് ആണ് ഇയാളെ പിടികൂടിയത്.
നവംബര്‍ 16നാണ് ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയത്. കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്ബോളാണ് അധ്യാപകന്‍ കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് പരാതിയില്‍ പറയുന്നു. പട്ടിമറ്റം സ്വദേശിയായ അധ്യാപകനാണ് കിരണ്‍.
അതേസമയം, വണ്ടിപ്പെരിയാറില്‍ പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 22 കാരന്‍ പോലീസ് പിടിയില്‍. ഡൈമുക്ക് സ്വദേശി നിധീഷാണ് പിടിയിലായത്. പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുപ്പത്തിലായ നിധീഷ് ഓട്ടോയില്‍ വച്ച് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു.
രണ്ടുമാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടയാണ് പതിമൂന്നുകാരി വിവരം പറഞ്ഞത്. ചൈല്‍ഡ്‍ലൈന്‍ വിവരം വണ്ടിപ്പെരിയാര്‍ പോലീസിനെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതിയായ നിധീഷ്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്ത നിധീഷിനെ നാളെ കോടതിയില്‍ ഹാജരാക്കും.