ദുഖത്തോടെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ സെര്‍ജിയോ റാമോസ്

TalkToday

Calicut

Last updated on Feb 24, 2023

Posted on Feb 24, 2023

മാഡ്രിഡ്: രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ സ്‌പെയിന്‍ മുന്‍ നായകന്‍ സെര്‍ജിയോ റാമോസ്.

സ്‌പെയിനിന് വേണ്ടി 18 വര്‍ഷം ബൂട്ട് അണിഞ്ഞ മുന്‍ നായകന്‍ കൂടിയാണ് അദ്ദേഹം.

സ്‌പെയിന്‍ ജേഴ്‌സിയില്‍ 180 മത്സരങ്ങളാണ് റാമോസ് കളിച്ചത്.2010ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ റാമോസ് അംഗമായിരുന്നു.സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് എന്റിക്വെയുടെ ഭാവി പദ്ധിതികളില്‍ താന്‍ ഭാഗമല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് റാമോസ് പറഞ്ഞു.

നീണ്ട ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് റാമോസ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.ഇന്ന് രാവിലെ സ്‌പെയിന്‍ മുഖ്യ പരിശീലകന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. എത്രയൊക്കെ മികച്ച പ്രകടനം നടത്തിയാലും ദേശീയ ടീമിന്റെ ഭാവി പദ്ധതികളില്‍ ഞാനുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ ദുഖത്തോടെ ആ തീരുമാനം ഞാനെടുക്കുകയാണ്. കുറച്ചുകാലം കൂടി കളി തുടരാനാവുമെന്നും നല്ല രീതിയില്‍ കരിയര്‍ അവസാനിപ്പിക്കാനാവുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. ഈ തീരുമാനം ഞാനായിട്ട് എടുത്തതല്ല.

പക്ഷെ 18 വര്‍ഷമായി രാജ്യത്തിനായി കളിക്കുന്ന താരമെന്ന നിലയില്‍ ഈ തീരുമാനം എടുക്കാനുളള അവകാശം എനിക്ക് നല്‍കാമായിരുന്നു. ഞാനത് അര്‍ഹിച്ചിരുന്നു.

കാരണം, പ്രായം മാത്രമല്ല പ്രകടനവും കഴിവും കൂടി കണക്കിലെടുക്കണം. കാരണം ഈ പ്രായത്തിലും മോഡ്രിച്ചിന്റെയും മെസിയുടെയും പെപ്പെയുടെയും എല്ലാം പ്രകടനങ്ങളെ ഞാന്‍ ആദരിക്കുന്നു.

എന്നാല്‍ എന്റെ കാര്യത്തില്‍ പക്ഷെ അത് അങ്ങനെയായില്ല. കാരണം, ഫുട്‌ബോള്‍ എല്ലാകാലത്തും നീതി കാണിക്കില്ല, അതുപോലെ ഫുട്‌ബോള്‍ എന്നാല്‍ വെറും ഫുട്‌ബോള്‍ മാത്രവുമല്ല -റാമോസ് കുറിച്ചു.

സ്‌പെയിന്‍ ദേശീ ടീമിനായ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കളിക്കാരനെന്ന നിലയില്‍ സന്തോഷം നല്‍കുന്ന ഒരിക്കലും മറക്കാത്ത ഒട്ടേറെ ഓര്‍മകളുണ്ട്. ഈ ബാഡ്ജും ഈ ജേഴ്‌സിയും ഈ ആരാധകരുമാണ് എന്നെ സന്തോഷിപ്പിച്ചത്.അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി-റാമോസ് കുറിച്ചു.

Share on

Tags