മുംബൈ: കനത്ത വില്പന സമ്മര്‍ദത്തില്‍ സൂചികകള്‍ക്ക് ഒരു ശതമാനത്തോളം നഷ്ടമായി. നിഫ്റ്റി 17,900ന് താഴെ ക്ലോസ് ചെയ്തു. ധനകാര്യം, എണ്ണ, വതകം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും സമ്മര്‍ദം നേരിട്ടത്.
സെന്‍സെക്‌സ് 773.69 പോയന്റ് താഴ്ന്ന് 60,205.06ലും നിഫ്റ്റി 226.30 പോയന്റ് നഷ്ടത്തില്‍ 17,892ലും വ്യാപാരം അവസാനിപ്പിച്ചു.
ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, അദാനി പോര്‍ട്‌സ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.
നിഫ്റ്റി ബാങ്ക് സൂചിക 2.5ശതമാനം നഷ്ടത്തിലായി. പൊതുമേഖല ബാങ്ക് സൂചികയാകട്ടെ 3.5ശതമാനവും താഴ്ന്നു. ഫാര്‍മ, ഇന്‍ഫ്ര, ഐടി സൂചികകള്‍ ഒരുശതമാനവും ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയാകട്ടെ 1.5ശതമാനവും സ്‌മോള്‍ ക്യാപ് 0.8ശതമാനവും നഷ്ടം നേരിട്ടു.