തലശ്ശേരി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ മഞ്ഞോടി ഇന്ദിരഗാന്ധി ആശുപത്രിക്ക് സമീപം കല്പകയില്‍ പട്ടന്‍ നാരായണന്‍ (94) അന്തരിച്ചു.
സംസ്കാരം നാളെ രാവിലെ 8 മണിക്ക്.കണ്ടിക്കല്‍ നിദ്രാ തീരത്ത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി ഡയറക്ടര്‍, തലശ്ശേരി വീവേര്‍സ് ഇന്‍ഡസ്ട്രിയല്‍ കോ. ഓപ്. സൊസൈറ്റി പ്രസിഡന്റ്, തലശ്ശേരി നഗരസഭ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ. എ. ശ്രീമതി ( മുന്‍ നഗരസഭ അംഗം ). മക്കള്‍. പ്രമീള (വടകര ), പ്രവീണ (നീലേശ്വരം )പ്രദീപ് പട്ടന്‍ (സ്റ്റാമ്ബ് ടെക്, എറണാകുളം ), പ്രസാദ് പട്ടന്‍ (ബിസിനസ്, മുംബൈ ), പ്രശാന്ത് പട്ടന്‍ (ഫോട്ടോഗ്രാഫര്‍ ). മരുമക്കള്‍. ടി. വി. ഗോവിന്ദന്‍ (റിട്ട. ഉദ്യോഗസ്ഥന്‍, മദര്‍ ഡയറി, ഡല്‍ഹി ), കെ.ശിവരാമന്‍ (എസ്റ്റേറ്റ്, വെള്ളരിക്കുണ്ട് ), സിന്ധു, ജയശ്രീ ( മുംബൈ ) ഷീജ.