വടകര: അപസ്മാര ബാധിതനായ യാത്രക്കാരനു ബസ് ജീവനക്കാർ തുണയായി. അതേ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ മാതൃകയായി.
പയ്യന്നൂരിൽ നിന്നു കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎൽ 13 എകെ 6768 കൃതിക ബസിൽ കൈനാട്ടിക്കും വടകരക്കും ഇടയിലായിരുന്നു സംഭവം. കൈനാട്ടിയിൽ നിന്ന് വടകരയിലേക്ക് യാത്ര ചെയ്ത വടകരയിലെ പച്ചക്കറിക്കട ജീവനക്കാരനായ
വള്ളിക്കാട് സ്വദേശിക്കാണ് അപസ്മാര ബാധയുണ്ടായത്. യാത്രക്കാരൻ അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചത് സഹയാത്രികരെ പരിഭ്രാന്തരാക്കി. ബസ് ഉടൻ വടകരയിലെ പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആക്സിഡന്റ് ആന്റ് എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയതോടെ രോഗിക്ക് ആശ്വാസമായി.