കൊടൈക്കനാലിൽ വനത്തിൽ കാണാതായ മലയാളികൾക്കായി തെരച്ചിൽ തുടരുന്നു, സുഹൃത്തുക്കളെ ചോദ്യം ചെയ്തു

TalkToday

Calicut

Last updated on Jan 5, 2023

Posted on Jan 5, 2023

കൊച്ചി : കൊടൈക്കനാലിൽ കാണാതായ രണ്ട് ഈരാറ്റുപേട്ട സ്വദേശികൾക്കായി തെരച്ചിൽ തുടരുന്നു. അല്‍ത്താഫ് (23),  ഹാഫിസ് ബഷീര്‍ (23) എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്. രണ്ട് പേരും മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയതാണ്. തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേയ്ക്ക് പോയത്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടിൽ ചൊവ്വാഴ്ചയാണ് അൽത്താഫിനെയും ഹാഫിസിനെയും കാണാതായത്. പൊലീസും ഈരാറ്റുപേട്ടയിൽ നിന്നുള്ള സംഘവും ചേർന്ന് വനത്തിൽ തെരച്ചിൽ നടത്തുകയാണ്. ഈരാറ്റുപേട്ട പൊലീസും കൊടൈക്കനാലിൽ എത്തിയിട്ടുണ്ട്. സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. അഞ്ച് പേരും ചൊവ്വാഴ്ച വനത്തിൽ പോയിയെന്നും തിരിച്ച് വരുമ്പോൾ രണ്ട് പേർ കൂട്ടം തെറ്റിയെന്നുമാണ് ഇവരുടെ മൊഴി.

ന്യൂയർ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊടൈക്കനാലിലേക്ക് പോകുന്നു. ഇവർ ചൊവ്വാഴ്ച വനത്തിലേക്ക് പോയി. തിര്ച്ച് വന്നപ്പോൾ രണ്ട് പേരെ കാണാതാകുകയായിരുന്നു. വനത്തിൽ പോയി തിരികെ വരുന്നതിനിടെ കൂട്ടം തെറ്റിയെന്ന സുഹൃത്തുക്കളുടെ വാദം പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ലഹരിയുടെ ഉപയോഗം ഉണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. ഈരാറ്റുപേട്ടയിൽ നിന്ന് 40 പേരടങ്ങുന്ന സംഘം കൊടൈക്കനാലിലേക്ക് എത്തുകയും വലിയ തോതിൽ തെരച്ചിൽ തുടരുകയാണ്. അതേസമയം രാത്രി കാട്ടിൽ നിന്ന് കരച്ചിൽ കേട്ടുവെന്നാണ് പ്രദേശത്തുള്ള തൊഴിലാളികൾ പറയുന്നത്. ആ പ്രദേശം കേന്ദ്രീകരിച്ചും തെരച്ചിൽ തുടരുകയാണ്. യുവാക്കളുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.


Share on

Tags