സ്കൂൾ പാഠപുസ്തക രചന: അധ്യാപകർക്ക് അവസരം

TalkToday

Calicut

Last updated on Jan 20, 2023

Posted on Jan 20, 2023

തിരുവനന്തപുരം:കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി വിവിധ വിഷയങ്ങളുടെ പാഠപുസ്തക രചനയിൽ പങ്കെടുക്കാൻ അധ്യാപകർക്കും അവസരം. സ്കൂൾ അധ്യാപകരെ പങ്കെടുപ്പിച്ച് പാഠപുസ്തക രചന നടത്താനാണ് സർക്കാർ തീരുമാനം. പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി അധ്യാപകരും റിട്ടയേർഡ് അധ്യാപകരും എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി അപേക്ഷ നൽകണം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജനുവരി 25 ആണ്. എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാകും അധ്യാപകരെ തെരഞ്ഞെടുക്കുക.. ഏപ്രിലിൽ ആദ്യ
ഘട്ട പാഠപുസ്തകങ്ങളുടെ രചന
ആരംഭിക്കും. ഒക്ടോബർ 31നു
മുൻപ് പൂർത്തിയാക്കാനാണ്
ലക്ഷ്യമിടുന്നത്. 2024 ജൂൺ മുതൽ ആദ്യഘട്ട പാഠപുസ്തകങ്ങൾ ഉപയോഗിച്ച് പഠനം നടക്കും. 2025 ജൂൺ മുതൽ എല്ലാ ക്ലാസുകളിലും പരിഷ്ക്കരിച്ച പാഠപുസ്തകങ്ങളാകും ഉണ്ടാകുക.


Share on

Tags