ആലപ്പുഴ: ആലപ്പുഴയില്‍ സ്കൂൾ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. അറവുകാട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളും സമീപത്തുള്ള ഐടിസി വിദ്യാര്‍ഥികളും തമ്മിലാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്. ഇന്നലെ പ്ലസ്ടു പരീക്ഷയ്ക്ക് ശേഷമാണ് സംഭവം നടന്നത്.
പ്ലസ്ടു വിദ്യാര്‍ഥിയെ ഐടിസിയിലെ മറ്റൊരു വിദ്യാര്‍ഥി മര്‍ദിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രശ്‌നമുണ്ടാക്കിയ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.