കോഴിക്കോട് പേരാമ്പ്രയിൽ സിപിഐഎമ്മിന്റെ പ്രതിരോധ ജാഥയ്ക്ക് സ്‌കൂൾ ബസ്. ഇന്നലെ പേരാമ്പ്രയിൽ നടന്ന പരിപാടിക്ക് ആളെ എത്തിക്കാനാണ് സ്‌കൂൾ ബസ് ഉപയോഗിച്ചത്. ഇത് സംബന്ധിച്ച് ഡിഡിഇക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി. മുതുകാട് സ്‌കൂളിലെ ബസാണ് ഉപയോഗിച്ചത്.
ഇന്നലെ പേരാമ്പ്രയിലായിരുന്നു സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ. ഇതിലേക്ക് ആളെ എത്തിക്കാൻ മുതുകാട് സ്‌കൂൾ ബസ് ഉപയോഗിച്ചു എന്നതാണ് പരാതി. ഇത് അനധികൃതമാണെന്നും പരാതിയിൽ പറയുന്നു. ഇന്നലെ രാത്രി തന്നെ ഇത് സംബന്ധിച്ച് പിടിഎയുടെ ഭാഗത്ത് നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നു. തുടർന്ന് ഇന്നാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്.