വടകര: സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതി 'സസ്‌നേഹം വടകര' യുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ്‌ഷോ 8 ന് കാലത്ത് ഒൻപതിന് നടക്കും. മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് 2ന് നടക്കേണ്ട റോഡ്‌ഷോ മാറ്റി വച്ചത്. അഞ്ചു വിളക്ക് ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ നിന്ന് തുടങ്ങുന്ന റാലി പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും. കെ.മുരളീധരൻ എം.പി, ആർ.ഡി.ഒ, റൂറൽ എസ്.പി, ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ, കുടുംബശ്രീ,
എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, സാമൂഹ്യസന്നദ്ധ സംഘടനകൾ, വിവിധ കലാരൂപങ്ങൾ എന്നിവ അണിനിരക്കും.
