ശമ്പളം 59,100 രൂപ മുതൽ 1,17,400 വരെ; കായികതാരങ്ങളാണോ?, KSEBയിൽ 12 ഒഴിവുകൾ.

TalkToday

Calicut

Last updated on Jan 21, 2023

Posted on Jan 21, 2023

കായിക ഇനങ്ങൾ: ബാസ്‌കറ്റ് ബോൾ–4, വോളിബോൾ–4, ഫുട്ബോൾ (പുരുഷൻ)–4. ഈ ഇനങ്ങളിൽ 2019 ജനുവരി ഒന്നിനു ശേഷം ഇനിപ്പറയുന്ന ഏതെങ്കിലും നേട്ടം കൈവരിച്ചിരിക്കണം.

  • ഇന്ത്യയെ പ്രതിനിധീകരിച്ചു രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തവർ
  • സംസ്‌ഥാനത്തെ പ്രതിനിധാനം ചെയ്‌ത് യൂത്ത്/ജൂനിയർ/സീനിയർ വിഭാഗങ്ങളിൽ ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുത്തവർ.
  • സംസ്‌ഥാനത്തെ പ്രതിനിധാനം ചെയ്‌ത് ദേശീയ ഗെയിംസിൽ പങ്കെടുത്തവർ
  • ഏതെങ്കിലും സർവകലാശാലയെ പ്രതിനിധീകരിച്ച് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ കീഴിൽ സംഘടിപ്പിച്ച ഇന്റർ സോൺ ചാംപ്യൻഷിപ്പിൽ പങ്കെടുത്തവർ
  • ദേശീയ ടീമിന്റെ കോച്ചിങ് ക്യാംപിൽ പങ്കെടുത്തവർ.

തസ്‌തികകളുടെ യോഗ്യതയും ശമ്പളവും:

  • അസിസ്‌റ്റന്റ് എൻജിനീയർ (ഇലക്‌ട്രിക്കൽ, സിവിൽ): ഇലക്‌ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/സിവിൽ എൻജിനീയറിങ്ങിൽ ബിടെക്, 59,100–1,17,400.
  • സബ് എൻജിനീയർ(ഇലക്‌ട്രിക്കൽ, സിവിൽ): ഇലക്‌ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/സിവിൽ ഡിപ്ലോമ, 41,600–82,400.
  • ജൂനിയർ അസിസ്‌റ്റന്റ്/കാഷ്യർ: ബിരുദം, 31,800–68,900.
  • ഓഫിസ് അറ്റൻഡന്റ് ഗ്രേഡ് രണ്ട്: ഏഴാം ക്ലാസ് ജയം, 24,400–43,600.
  • മസ്ദൂർ (ഇലക്ട്രിസിറ്റി വർക്കർ): നാലാം ക്ലാസ് ജയം, പത്താം ക്ലാസ് ജയിക്കരുത്, സൈക്കിൾ സവാരി അറിയണം (പുരുഷന്മാർക്ക്), 24,400–43,600.

പ്രായം: 18–24. ഇന്ത്യയെ പ്രതിനിധീകരിച്ചു രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തവർക്കു പ്രായപരിധിയിൽ ഒരു വർഷം ഇളവ്. ഫീസ്: 500.  www.kseb.in . ജനുവരി 31 വരെ അപേക്ഷിക്കാം.


Share on

Tags