കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയീദ് അക്തർ മിർസ ചുമതലയേറ്റു

TalkToday

Calicut

Last updated on Feb 25, 2023

Posted on Feb 25, 2023

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയീദ് അക്തർ മിർസ ചുമതലയേറ്റു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനാണ് സയീദ് അക്തർ മിർസ. ജനുവരി 31ന് രാജിവെച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് പകരക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ നിയമനം.

ചെയർമാനായി നിയമിക്കപ്പെട്ടതിന് പിന്നാലെ സയീദ് മിർസ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ക്ഷണം താൻ സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്നാണ് മിർസ നിയമനത്തോട് പ്രതികരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും വിദ്യാർത്ഥികളുമായി ചേർന്ന് മുന്നോട്ടുപോകുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.


Share on

Tags