പാപ്പിനിശേരി: ഇരിണാവ് റെയില്‍വേ ഗേറ്റ് സാങ്കേതിക തകരാര്‍ കാരണം ഏഴു മണിക്കൂര്‍ അടഞ്ഞുകിടന്നു. ചൊവ്വാഴ്ച രാവിലെ പൂട്ടില്‍ കുടുങ്ങിയ ഗേറ്റ് സാങ്കേതിക പിഴവ് പരിഹരിച്ച് വൈകീട്ട് മൂന്നിന് മാത്രമാണ് തുറക്കാനായത്.
ഇതോടെ നൂറു കണക്കിന് വാഹനങ്ങളാണ് ഗേറ്റിനു സമീപമെത്തി തിരിച്ച് പോയത്.
കല്യാശേരി, പാപ്പാനിശ്ശേരി, ആന്തൂര്‍ നഗരസഭ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഇരിണാവ്, മാട്ടൂല്‍, മടക്കര ഭാഗത്തേക്കും മറ്റു സ്ഥലങ്ങളിലേക്കും കടന്നുപോകാനുള്ള പ്രധാന റെയില്‍വേ ഗേറ്റാണിത്.
ഗേറ്റ് തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സ്ഥലത്തെ ഗേറ്റ്മാന്‍ റജിയും മറ്റു സഹായികളും ചേര്‍ന്ന് മനുഷ്യ ശേഷി ഉപയോഗിച്ച് കുറച്ച് സമയം ഗേറ്റ് ഉയര്‍ത്തി വാഹനങ്ങള്‍ ഇരു ഭാഗത്തേക്കും കടത്തി വിടാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വലിയ അധ്വാനമായതിനാല്‍ പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ദര്‍ ഉച്ചയോടെ എത്തിയതിന് ശേഷമാണ് പിഴവ് പരിഹരിച്ചത്.