വടകര: ദേശീയപാതയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍.രാത്രികാലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന നാഷനല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി പണവും മറ്റും കൊള്ളയടിക്കുന്ന സംഘത്തിലെ പ്രതി വടകര താഴെ അങ്ങാടി ആടുമുക്ക് സ്വദേശി കൊയിലോറേമ്മല്‍ ലത്തീഫ് എന്ന 35-കാരനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11ന് ശിവകാശിയില്‍ നിന്നും എത്തിയ ലോറി വടകര കൃഷ്ണ കൃപ കല്യാണ മണ്ഡപത്തിന് മുന്‍വശം നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ ദാമോദര്‍ കണ്ണന്‍ പുലര്‍ച്ചയോടെ പുറത്തിറങ്ങിയപ്പോള്‍ ഇയാളെ ഭീഷണിപ്പെടുത്തി 13,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ച്ച നടത്തി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന കൂട്ടുപ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Previous Article