കല്‍പറ്റ: വയനാട്ടില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മുട്ടിലിനു സമീപം വാര്യാട് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയിലും കാറിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
മുട്ടില്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വാക്കാല്‍ വളപ്പില്‍ വി.വി. ഷെരീഫ് (52), എടപെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി (60) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ചുള്ളിമൂല കോളനിയിലെ ശരത്തിനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ട് നിന്ന് വരികയായിരുന്നു ബസാണ് അപകടത്തില്‍പെട്ടത്.