രാജ്യത്ത് 2000 രൂപ നോട്ടുകള്‍ നിലവില്‍ അച്ചടിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2018 - 19 സാമ്ബത്തികവര്‍ഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായും റിസര്‍ബാങ്ക് ബാങ്ക് നല്‍കിയ വിവരാവകാശ രേഖകയില്‍ വിശദീകരിക്കുന്നു.
നോട്ടുകള്‍ അച്ചടിക്കാനുള്ള തുകയും വളരെ തുച്ഛമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
അതേസമയം 100 200 500, 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ ബാങ്കിന് വേണ്ടിവരുന്ന തുക വളരെ തുച്ഛമാണെന്നും റിസര്‍വ് ബാങ്കില്‍ നിന്നും ലഭിച്ച രേഖകളില്‍ സൂചിപ്പിക്കുന്നു. 2021 22 കാലയളവില്‍ ആയിരം നൂറു രൂപ നോട്ട് അച്ചടിക്കാന്‍ ചിലവഴിക്കേണ്ടി വന്നത് 1770 രൂപ മാത്രമാണ്. യഥാക്രമം 1000 - 200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 2370 രൂപയും 1000 , 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 2290 രൂപയും, 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 3530 രൂപയും വേണ്ടിവന്നുവെന്നും റിസര്‍വ്ബാങ്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.