പൊതു /സ്വകാര്യ പരിപാടികളിൽ ഹരിതചട്ടം പാലിക്കുന്നതിനു പ്രകൃതിക്ക് ഇണങ്ങുന്ന വാടകസാധനങ്ങളുമായി അഴിയൂർ മനയിൽ മുക്കിൽ ZESTA വാടക സ്റ്റോർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കി ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് സാധനങ്ങൾക്ക് പകരം പുതിയതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ വാടക സാധനങ്ങളുടെ കമിനീയമായ ശേഖരം ഈ കടയുടെ പ്രത്യേകതയാണ്.
കൂടാതെ ജൈവമാലിന്യം സംസ്കരിക്കുവാനും അജൈവ മാലിന്യം ശേഖരിക്കുവാനും പ്രത്യേക സംവിധാനം ഈ കടയുടെ ഭാഗമായി ഒരുക്കുന്നതാണ്. കല്യാണങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും ശേഷം വലിയ രീതിയിൽ പ്ലാസ്റ്റിക് അടക്കം മാലിന്യങ്ങൾ ഭൂമിയിൽ കുഴിച്ചിടുന്നത് ഒഴിവാക്കാനാണ് പുതിയ വാടക സ്റ്റോർ ഹരിതചട്ടം പാലിക്കുന്നതിനായി വിവിധ സംവിധാനങ്ങൾ ഒരുക്കുന്നത്.
നിരവധി വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന നീലിമ വാടക സ്റ്റോറിന്റെ പുതിയ സംരംഭമാണ് ZESTA വാടക സ്റ്റോർ .