റവന്യൂ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് മന്ത്രി അഡ്വ: കെ രാജൻ അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് ULCC പരിഷ്കരണ പ്രവർത്തനം നടത്തിയ കുന്നുമ്മൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കക്കട്ട് പള്ളി മരുതിയോട്ട് മുക്ക് റോഡിന്റെ ഉദ്ഘാടനം കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേർസണുമായ റീന സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എം കെ സുനീഷ്, വിവി പ്രഭാകരൻ, കെ.രാജൻ മാസ്റ്റർ ,വി രാജൻ മാസ്റ്റർ ,, പി.അശോകൻ മാസ്റ്റർ, ഒപി അഷ്റഫ് രാധാകൃഷ്ണൻ മാസ്റ്റർ ,കെ ഇ ലത ആശംസകൾ അർപ്പിച്ചു.
