മാഹി :ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ എ വി ശ്രീധരനെ അനുസ്മരിച്ചു.
മുൻ പോണ്ടിച്ചേരി ഡെപ്യൂട്ടി സ്പീക്കർ എ വി ശ്രീധരൻന്റെ ആറാമത് ഓർമ്മ ദിനത്തിൽ ജയ് ഹിന്ദ് ഫൌണ്ടേഷൻ പ്രവർത്തകർ എ വി യുടെ കുടിരത്തിൽ പുഷ്പാർച്ചന നടത്തി
രമേശ് പറമ്പത്ത് എം.എൽ എ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങ് അഡ്വ : ടി ആസഫലി ഉദ്ഘാടനം ചെയ്തു. ഇ വത്സരാജ് മുഖ്യപ്രഭാഷണം നടത്തി.
പി. പി. വിനോദ്, ഐ അരവിന്ദൻ, അഡ്വ: എം ഡി തോമസ്, പി.പി.ആശാലത, എന്നിവർ സംസാരിച്ചു. കെ മോഹനൻ സ്വാഗതവും കെ സുരേഷ് നന്ദിയും പറഞ്ഞു.
ജയ് ഹിന്ദ് ഫൌണ്ടേഷൻ പ്രസിഡന്റ് ജിജേഷ് കുമാർ ചാമേരി, ഭാസ്കരൻ കുന്നുമ്മൽ , ജനാർദ്ദനാൻ കെ പി, ബി പി മഹേന്ദ്രൻ, ശിവൻ ടി,അജിത് സി, എന്നിവർ പങ്കെടുത്തു.