ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം

TalkToday

Calicut

Last updated on Jan 25, 2023

Posted on Jan 25, 2023

ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം. ഈ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് 350 കോടി വരുമാനമായി ലഭിച്ചതായി ബോർഡ് പ്രസിഡന്റ് അഡ്വ. അനന്ത ഗോപൻ അറിയിച്ചു. നാണയങ്ങളിൽ നാലിലൊന്ന് ഭാഗം മാത്രമേ എണ്ണി തീർന്നിട്ടുള്ളൂ.

വരവിന്റെ 40 ശതമാനത്തോളം ചെലവിനായി വിനിയോഗിച്ചു. അടുത്ത തീർത്ഥാടന കാലത്തേക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഏലയ്ക്കയിലെ കീടനാശിനി കൊണ്ട് അരവണ ഉപയോഗയോഗ്യമല്ലാതാകുമോയെന്ന് പരിശോധിക്കും. ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്നും ബോർഡ് പ്രസിസന്റ് പറഞ്ഞു.


Share on

Tags