രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; 15 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി

TalkToday

Calicut

Last updated on Jan 20, 2023

Posted on Jan 20, 2023

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ജാമ്യാപേക്ഷ തള്ളിയത്. 15 പ്രതികളാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

കേസിന്‍റെ വിചാരണ നടക്കുമ്പോൾ മാവേലിക്കര കോടതി പരിസരത്ത് ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പൊലീസിനെ വിന്യസിക്കണമെന്നും സർക്കാരിന് നിർദേശം ലഭിച്ചിരുന്നു. പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താനായി വിചാരണ തുടങ്ങുന്നത് ഒരു മാസത്തേക്ക് നീട്ടിവെക്കാനും ഉത്തരവില പറഞ്ഞിരുന്നു.


Share on

Tags