രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബിആർഎസും ആം ആദ്മിയും ബഹിഷ്കരിക്കും

Jotsna Rajan

Calicut

Last updated on Jan 31, 2023

Posted on Jan 31, 2023

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് ബി ആർഎസും ആം ആദ്മിയും.പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് രാഷ്ട്രപതി ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്യുന്നത്.ബിആർഎസ് നേതാവ് കെ കേശവ റാവുവാണ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം അറിയിച്ചത്.‌‌

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാഷ്ട്രപതിയോടുള്ള വിരോധം കൊണ്ടല്ല ബഹിഷ്കരണം. സമസ്ഥമേഖലകളിലും പരാജയപ്പെട്ട എൻഡിഎ സർക്കാരിൻ്റെ ഭരണവീഴ്ച്ചയ്ക്കെതിരെയുള്ള പ്രതിഷേധമാണ് ഇതെന്ന് ബിആർഎസ് നേതാവ് കെ കേശവ റാവു പറഞ്ഞു.‌‌സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെടുകയും വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുകയും ചെയ്തതിനാൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനം ബഹിഷ്കരിക്കുകയാണെന്ന് എഎപി നേതാവും എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു.

‌‌അതേസമയം കോൺഗ്രസ് പാർലമെൻററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നയപ്രഖ്യാപന പ്രസംഗത്തിൽ പങ്കെടുക്കും.ശ്രീനഗറിലെ പ്രതികൂല കാലാവസ്ഥ കാരണം ഒട്ടുമിക്ക കോൺഗ്രസ് എംപിമാർക്കും എത്താൻ കഴിഞ്ഞേക്കില്ല.

Share on

Tags