ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കം; പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു

TalkToday

Calicut

Last updated on Jan 29, 2023

Posted on Jan 29, 2023

പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജാണ് കുത്തേറ്റ് മരിച്ചത്. നാല് മലയാളികൾക്കും പരുക്കേറ്റു. ഇരുപത്തിമൂന്ന് വയസാണ് സൂരജിന്. ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടയിലാണ് കുത്തേറ്റത്. അഞ്ച് മാസം മുമ്പാണ് സൂരജ് പോളണ്ടിൽ എത്തിയത്. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ – സന്ധ്യ ദമ്പതികളുടെ മകനാണ്‌ മരിച്ച സൂരജ്.

ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എംബസിയുടെ സ്ഥിരീകരണവുമുണ്ട്.അഞ്ച് മാസം മുമ്പ് വെയർ ഹൗസ് സൂപ്പർവൈസറായാണ് സൂരജ് ജോലിക്കായി പോളണ്ടിലെത്തിയത്. ഇന്നലെ വൈകിട്ട് മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. ഇന്ന് രാവിലെയാണ് തർക്കമുണ്ടാവുകയും പിന്നീട് കൊലപാതകത്തിലേക്ക് എത്തുകയും ചെയ്‌തത്‌.

കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും പോളണ്ടില്‍ കുത്തേറ്റു മരിച്ചിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എന്‍ജിനീയര്‍ ഇബ്രാഹിമാണു കഴിഞ്ഞ ദിവസം മരിച്ചത്. കൊലയുടെ കാരണം സംബന്ധിച്ചോ കൊലയാളിയെക്കുറിച്ചോ പോളണ്ട് എംബസി അധികൃതര്‍ വ്യക്തമാക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Share on

Tags