സംസ്ഥാനത്തെ പൊതുസ്ഥാപനങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും

TalkToday

Calicut

Last updated on Feb 25, 2023

Posted on Feb 25, 2023

സംസ്ഥാനത്തെ ഭിന്നശേഷി സൃഹൃദമാക്കാന്‍ പലതരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലോത്സവം കലാപരമായി മാത്രം നിലനില്‍ക്കുന്നതല്ല, സെമിനാര്‍, പ്രദര്‍ശനം എന്നിവയും ഇതിനൊപ്പം നടക്കുന്നു. ഇത് മേളയുടെ മാറ്റ് കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ കലോത്സവമായ ‘സമ്മോഹന്‍’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കാന്‍ വേദിയൊരുക്കണം. കേരളത്തില്‍ ഇത്തരം വേദികള്‍ ഉണ്ട്. അതിന് ഉദാഹരണമാണ് മാജിക്ക് പ്ലാനറ്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on

Tags