പ്രതിപക്ഷ - ഭരണപക്ഷ ബഹളം; ലോക്സഭ 2 മണി വരെ നിര്‍ത്തിവെച്ചു

TalkToday

Calicut

Last updated on Mar 14, 2023

Posted on Mar 14, 2023

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം വെച്ചതോടെ ലോക്സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവച്ചു.

ഇന്ത്യയിലെ ഭരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് നടത്തിയ പ്രസ്താവനകള്‍ പ്ലക്കാര്‍ഡുകളായി ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തരുതെന്ന് സ്പീക്കര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങാതെ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. ജെഡിയു, ബിആര്‍എസ്, തൃണമൂല്‍, ബിഎസ്പി അംഗങ്ങളും പങ്കെടുത്തു.

രാജ്യസഭയില്‍ 26 ബില്ലുകളും ലോക് സഭയില്‍ ഒമ്ബത് ബില്ലുകളുമാണ് പരിഗണനയിലിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് പുനരാരംഭിക്കുന്ന സഭയില്‍ റെയില്‍വേ, ആരോഗ്യം, ടൂറിസം തുടങ്ങിയ വകുപ്പുകള്‍ വഹിക്കുന്ന മന്ത്രിമാരുടെ ഗ്രാന്‍ഡ് സംബന്ധിച്ച്‌ ചര്‍ച്ച ഉണ്ടാകും.


Share on

Tags