മുംബൈ: രാജ്യത്തെ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ നിക്ഷേപ വായ്പാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയതോടെയാണിത്.
ഇപ്പോള്‍ 6.25 ശതമാനമാണ് റിപ്പോ നിരക്ക് . 2018 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണ് റിപ്പോ നിരക്കുള്ളത്.
ആര്‍ബിഐ നടപ്പ് സാമ്ബത്തിക വര്‍ഷം ഇതുവരെ റിപ്പോ നിരക്ക് 225 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി. അതിനുശേഷം, ബാങ്കുകള്‍ പലതരം വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ നിരക്ക് ഉയര്‍ത്തി. സെപ്തംബറില്‍ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കായ 7.41 ശതമാനത്തിലെത്തിയ ശേഷം, 2022 ഒക്ടോബറില്‍ ഇന്ത്യയുടെ റീട്ടെയില്‍ വില പണപ്പെരുപ്പം 6.77 ശതമാനമായി കുറഞ്ഞു, പണപ്പെരുപ്പ നിരക്ക് ഇപ്പോഴും ഉയര്‍ന്ന നിലയിലായതിനാല്‍ റിപ്പോ നിരക്ക് ഉയര്‍ത്താന്‍ ആര്‍ബിഐ നിര്‍ബന്ധിതരായി.