കുറ്റ്യാടി: കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ സമരം തുടരുന്നു. മിന്നൽ സമരം മുന്നറിയിപ്പില്ലാത്തത് കൊണ്ട് ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുവാനുള്ള യാത്രക്കാരാണ് ഏറെ വലഞ്ഞത്.
ഉള്ളിയേരി ബസ്റ്റാൻഡിൽ വച്ച് കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ അനിഷ്ട സംഭവമാണ് സമരത്തിന് കാരണമെന്ന് പറയപ്പെടുന്നു. തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിൽ ബസുകൾ കൂട്ടമായി ഉള്ളിയേരിയിലെത്തി പ്രതിഷേധിക്കുകയായിരുന്നു. പോലീസ് വന്ന് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പരിഹാരമായില്ല. രാത്രി വൈകി വാട്സപ്പ് ഗ്രൂപ്പുകളിലൂടെ ജീവനക്കാർ സമരം പ്രഖ്യാപിക്കുകയായിരുന്നു
സമരത്തെക്കുറിച്ച് മുന്നറിയിപ്പില്ലാത്തതിനാൽ കെഎസ്ആർടിസി കൂടുതൽ ഷെഡ്യൂളുകളിലായി ഓടിച്ചിട്ടില്ല. ഓടുന്ന ബസുകളിൽ യാത്രക്കാർ തിങ്ങി നിറഞ്ഞ കാഴ്ച്ചയാണ്.
ഇന്നും സമരം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ KSRTC ഓടിക്കണം എന്നാണ് നാട്ടുകാർ ആവശ്യപെടുന്നത്. കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സമരങ്ങൾ പതിവ് കാഴ്ചയായി മാറുന്നു.
മോട്ടോർ വകുപ്പ് ഓടാത്ത ബസ്സുകളുടെ മേൽ നടപടി സ്വീകരിക്കും എന്ന് കാലകാലമായി പറയുന്നുണ്ടെങ്കിലും ഇതിനിതുവരെ നടപടിയായിട്ടില്ല.
അതേസമയം മിന്നൽ പണി മുടക്ക് കോടതി നിരോധിച്ചതുമാണ്. ഇപ്പോൾ ജനങ്ങളുടെ പ്രശ്നത്തിൽ DYFI ഇടപെട്ടിരിക്കുകയാണ്. ഓടുന്ന ബസുകൾക്ക് പൂർണ്ണ സംരക്ഷണം കൊടുക്കാൻ വിവിധ സംഘടനകൾ രംഗത്ത് വരുമെന്ന് പ്രതീക്ഷയോടെയാണ് ജനങ്ങൾ.
റിപ്പോർട്ടർ : സുധീർ പ്രകാശ്