നടി മഞ്ജിമ മോഹന്റ്റെ പ്രീ-വെഡ്ഡിംഗ് ചിത്രങ്ങള്‍ പുറത്ത്

Jotsna Rajan

Calicut

Last updated on Nov 26, 2022

Posted on Nov 26, 2022

നടി മഞ്ജിമ മോഹന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് തെന്നിന്ത്യ, പ്രത്യേകിച്ച്‌ മലയാളികള്‍ കേട്ടറിഞ്ഞത്.

ഇക്കാര്യം തരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ ഇരുവരുടേയും പ്രീ വെഡ്ഡിംഗ് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടന്‍ ഗൗതം കാര്‍ത്തിക്കാണ് മഞ്ജിമയുടെ വരന്‍. 2019 ല്‍ ഇരുവരും അഭിനയിച്ച ദേവരാട്ടം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 1997 ലെ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ മഞ്ജിമ മോഹന്‍ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയ താരമായി വളര്‍ന്നത്. മയില്‍പീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ട മഞ്ജിമ പിന്നീട് 2015 ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫിയിലാണ് ആദ്യമായി നായികയായി എത്തുന്നത്.


Share on

Tags