ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 27 പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം. മലയാളികള്‍ക്കും പുരസ്‌കാരമുണ്ട്.
വൈദ്യശാസ്ത്ര രംഗത്തെ മികവിന് ഡോക്ടര്‍ അലക്‌സാണ്ടര്‍ മാളിയേക്കല്‍ ജോണ്‍, യുഎഇ വ്യവസായിയായ സിദ്ദാര്‍ത്ഥ് ബാലചന്ദ്രന്‍, ഫെഡ്‌എക്‌സ് സിഇഒ രാജേഷ് സുബ്രഹ്‌മണ്യം എന്നിരടക്കമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
ഈ മാസം പത്തിന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പ്രവാസികള്‍ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍.