കോഴിക്കോട്: തിയറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണവുമായി 'പ്രണയവിലാസം'. രോമാഞ്ചത്തിനുശേഷം അര്‍ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'പ്രണവിലാസം' ഇന്നാണ് തിയറ്ററില്‍ പ്രദര്‍ശനം ആരംഭിച്ചത്.
'സൂപ്പര്‍ ശരണ്യ'യ്ക്കുശേഷം അനശ്വര രാജനും മമിത ബൈജുവും അര്‍ജുനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കാംപസും റൊമാന്‍സും നൊസ്റ്റാള്‍ജിയയും പ്രമേയമാകുന്ന കുടുംബചിത്രമാണ് പ്രണയവിലാസം. ചിത്രത്തില്‍ മിയ, മനോജ് കെ.യു, ഹക്കീം ഷാ എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകള്‍ ഇതിനകം ശ്രദ്ധ നേടിയിരുന്നു.
നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സിബി ചാവറയും രഞ്ജിത്ത് നായരും ചേര്‍ന്നാണ്. ഛായാഗ്രഹണം ഷിനോസും എഡിറ്റിങ് ബിനു നെപ്പോളിയനുമാണ്. രാജേഷ് പി. വേലായുധനാണ് കലാസംവിധാനം.