കുറ്യാടി: സി പി ഐ വേളം ലോക്കൽ കമ്മിറ്റി അംഗവും പെരുവയൽ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പി പി കണാരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.
പ്രഭാതഭേരി, പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവ നടത്തി.

അനുസ്മരണ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ കെ സിനേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, വേളം ലോക്കൽ സെക്രട്ടറി സി രാജീവൻ , ടി സുരേഷ്, കെ സത്യൻ, കെ കെ ബാലകൃഷ്ണൻ മാസ്റ്റർ ,കെ എം രാജീവൻ, തയ്യിൽ ജിഷ
സംസാരിച്ചു. ആറോത്ത് മനോജൻ സ്വാഗതവും പി അനീഷ് നന്ദിയും പറഞ്ഞു.
റിപ്പോർട്ടർ: സുധീർ പ്രകാശ്.വി.പി.( ശ്രീദേവി വട്ടോളി)