പണമില്ലെങ്കിലും പഠനം തുടരാം

TalkToday

Calicut

Last updated on Feb 27, 2023

Posted on Feb 27, 2023

എറണാകുളം ജില്ല സമ്ബൂര്‍ണ്ണ തുല്യത നേടുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷത്തെ പദ്ധതിയില്‍ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാപഠിതാക്കള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നത്. 15 ലക്ഷം രൂപയാണ് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച്‌ 15നകം രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം.

പത്താംതരം തുല്യതയ്ക്ക് 17 വയസ് പൂര്‍ത്തിയായ ഏഴാം തരം പാസായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ഹയര്‍സെക്കന്‍ഡറി തുല്യതയ്ക്ക് 22 വയസ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല.

പഠിതാവിന്റെ അപേക്ഷാഫോറം, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ മാര്‍ച്ച്‌ 15നകം കളക്ടറേറ്റിലുള്ള ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0484 2426596, 7558941039,91 94473 06828, 9496229476.


Share on

Tags