നാദാപുരം പഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്ക് പകരം ദേശീയ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കീഴിൽ പ്രകൃതിസൗഹൃദവും, ചോളം, ഉരുളക്കിഴങ്ങ് എന്നിവയിൽ നിന്നുള്ള സ്റ്റാർച്ച് ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്നതും, 180 ദിവസത്തിനകം മണ്ണിൽ ലയിക്കുന്നതുമായ പ്ലാസ്റ്റിക്ക് ബദൽ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

നഴ്സറി ബാഗ്,മാലിന്യം സൂക്ഷിക്കുന്ന ബാഗ്, ക്യാരി ബാഗ് , ഗ്ലൗസ്, തൊപ്പി ,മത്സ്യം പൊതിയാനുള്ള ബാഗ്, എന്നീ ഉൽപ്പന്നങ്ങളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാൻ കഴിയുന്ന എല്ലാ തരം ബാഗുകളും ബസ്സ് സ്റ്റാൻ്റിനു സമീപം നടന്ന ബദൽ ഉൽപന്നമേളയിൽ പ്രദർശിപ്പിച്ചു. കൂടാതെ ഓരോ ഉൽപ്പന്നത്തിനും ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഉൽപ്പന്നത്തിന്റെ ഗുണനിലവാരവും അംഗീകാരവും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് ഉൽപ്പന്നത്തിന്റെ നിർമ്മാണം.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പുനർജനി എക്കോ പ്ലാസ്റ്റ് എന്ന കമ്പനിയുമായി ചേർന്നാണ് ബദൽ ഉൽപ്പന്നമേള സംഘടിപ്പിച്ചത്. ബദൽ ഉൽപ്പന്നമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, മെമ്പർ അബ്ബാസ് കണയ്ക്കൽ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട്ഏരത്ത് ഇഖ്ബാൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, എന്നിവർ സംസാരിച്ചു. കച്ചവടക്കാരായ ടി വി കൃഷ്ണൻ, സമീർ കല്ലാച്ചിഎന്നിവർ ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. പുനർജനി എക്കോ പ്ലാസ്റ്റ് AGM എസ് ധനശേഖരൻ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി.