കോവളം: സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട യുവതിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ദന്ത ഡോക്ടര്‍ അറസ്റ്റില്‍.
ആറ്റിങ്ങല്‍ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസില്‍ സുബി എസ്. നായരെയാണ് (32) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല കവലയൂരില്‍ സുബി ഡെന്റല്‍ കെയര്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പരിചയപ്പെട്ട തിരുമല സ്വദേശിനിയായ 27കാരിയെ വിഴിഞ്ഞം, കോവളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയെതുടര്‍ന്നാണ് അറസ്റ്റെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പകര്‍ത്തിയ വിഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഗര്‍ഭിണിയായ പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയതോടെയാണ് പെണ്‍കുട്ടി വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്. പ്രതി നേരത്തേ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹ മോചിതനായിരുന്നു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.