വട്ടോളി : ഒരു മാസം മുമ്പ് തെരുവ് നായ്ക്കൾ കുന്നുമ്മൽ , കുറ്റ്യാടി ഭാഗത്തെ ജനങ്ങളുടെ ജീവന് ഭീക്ഷണിയുയർത്തി വിളയാടിയപ്പോൾ ഇപ്പോൾ അതേ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതോപാദിയായ കൃഷിയിടങ്ങൾ നശിപ്പിക്കുകയാണ് പന്നികൾ.


പാതിരിപ്പറ്റ പിലാചേരി ഭാഗങ്ങളിലെ കർഷകർ പന്നി ശല്യം കാരണം പൊറുതി മുട്ടി നിസ്സഹായവസ്ഥയിലാണ്. ഇതേ സാഹചര്യം തന്നെയാണ് കുറ്റ്യാടി പഞ്ചായത്തിന്റെ വിവിധ കൃഷിയിടങ്ങളിലും.

വട്ടോളി പിലാച്ചേരി മലയിൽ സുജിത്ത്, വലിയ പറമ്പത്ത് ശ്രീനിവാസൻ , കത്യാണപ്പൻ ചാലിൽ രാജൻ, നെല്ലോം കുഴി പൊക്കൻ കൊന്നയുള്ള പറമ്പത്ത് എന്നിവരുടെ കൃഷിയിടങ്ങളാണ് പന്നി നശിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ടർ : സുധീർ പ്രകാശ് വി.പി
