ഫേസ് വാഷ് ഉപയോഗിക്കുന്നവര്‍ അറിയാന്‍

TalkToday

Calicut

Last updated on Mar 8, 2023

Posted on Mar 8, 2023

ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച്‌ ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു.

എന്നാല്‍, അപകടകരമായ പല രോഗങ്ങളും അലര്‍ജികളുമാണ് ഫേസ് വാഷ് ഉപയോഗിക്കുന്നവരെ കാത്തിരിയ്ക്കുന്നത്. മൈക്രോബീഡ്സ് എന്നറിയപ്പെടുന്ന വളരെയധികം അപകടമുണ്ടാക്കുന്ന പ്ലാസ്റ്റിക് കണികകളാണ് ഫേസ് വാഷില്‍ അടങ്ങിയിട്ടുള്ളത്.

ദിവസവും രണ്ടും മൂന്നും തവണയും ഫേസ് വാഷ് ഉപയോഗിക്കുമ്ബോള്‍ അത് ചര്‍മ്മത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നു. ഫേസ് വാഷില്‍ മാത്രമല്ല, മൈക്രോബീഡ്‌സ് പോലുള്ള പ്ലാസ്റ്റിക് കണികകള്‍ എത്തുന്നത്, ഫേസ് വാഷിലും പേസ്റ്റിലും മറ്റു സുഗന്ധ വസ്തുക്കളിലും ഇവ ഉപയോഗിക്കുന്നുണ്ട്.

വളരെയധികം അപകടമുണ്ടാക്കുന്ന മൈക്രോ ബീഡ്സ് പ്ലാസ്റ്റിക് കണകികള്‍ ഫേസ് വാഷിലും മറ്റും അടങ്ങിയിട്ടുള്ളതിനാല്‍ ഫേസ് വാഷ് അടക്കമുള്ള പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നിരോധിയ്ക്കാന്‍ തയ്യാറെടുക്കുകയാണ് പല രാജ്യങ്ങളും.


Share on

Tags