കോഴിക്കോട്: അയല്‍വാസിയുടെ വെട്ടേറ്റ് മദ്രസ അദ്ധ്യാപകന് ഗുരുതര പരിക്ക്. കുന്ദമംഗലം പതിമംഗലം സ്വദേശിയായ അഷ്‌റഫ് സഖാഫിയ്‌ക്കാണ് വെട്ടേറ്റത്.
ഇയാളുടെ അയല്‍വാസിയായ ഷമീര്‍ വഴിയില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം.
കൊടുവാളുമായെത്തിയ ഷമീര്‍ കുട്ടികളുള്‍പ്പെടെയുള്ളവരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് അഷ്‌റഫ് പറയുന്നു. ഭയം കാരണം കുടുംബത്തിനൊപ്പം വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുളളതെന്നും അഷ്‌റഫ് പറഞ്ഞു.
പ്രതി ഷമീര്‍ നേരത്തെയും അഷറഫിന് നേരം ആക്രമണം നടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇത് വരെ ഒളിവില്‍ പോയ പ്രതിയെ പിടികൂടാനായിട്ടില്ല. ഷമീറിനെതിരെ നടപടിയെടുക്കാനായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.