സെന്‍സസ് എടുക്കുന്നതിനു ആളുകളെ ആവശ്യമുണ്ട്

TalkToday

Calicut

Last updated on Feb 7, 2023

Posted on Feb 7, 2023

കാര്‍ഷിക സെന്‍സസ്: എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു.


സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു.

ഒഴിവ് വന്നിട്ടുള്ള വാർഡുകൾ മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസഭയിലെ ഏതാനും വാര്‍ഡുകളിലേക്കുമാണ് നിയമനം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി (തത്തുല്യം) യോഗ്യതയും സ്വന്തമായി സ്മാര്‍ട്ട്‌ഫോണും പ്രായോഗിക പരിജ്ഞാനവുമുണ്ടായിരിക്കണം.

ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍  ഫെബ്രുവരി 10 വരെ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.

നിങ്ങൾക്കുള്ള മറ്റു ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു

✅️ ജോലി ഒഴുവ് കണിയാപുരത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ രണ്ട് ജീവനക്കാരെ ആവശ്യമുണ്ട് തിരുവനന്തപുരം, ചിറയിന്‍കീഴ്, നെടുമങ്ങാട് താലൂക്കുകളില്‍ ഉളളവര്‍ മാത്രം ബന്ധപ്പെടുക.WhatsApp 7736789877

✅️ പമ്പ് ഓപ്പറേറ്റർ ഒഴിവ്എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ ഗ്രേഡ് 2 തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർഥികൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 - 41. നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എൽ.സി. പമ്പിംഗ് ഇൻസ്റ്റലേഷൻസ് ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. ജല വിതരണ ലൈനുകൾ സ്ഥാപിക്കുന്നതിലും അറ്റ കുറ്റപ്പണി നടത്തുന്നതിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക

✅️ OFFICE ASSISTANTഅടിയന്തിര നിയമനങ്ങൾ10th പാസ് യോഗ്യത എങ്കിൽ ഉടനെ ബന്ധപ്പെടൂ,ഈ തൊഴിലവസരം നിങ്ങളുടേതാക്കൂ. OFFICE ASSISTANT ഒഴിവ് വിശദവിവരങ്ങൾക്കായി വിളിക്കൂ Please call    on 9072174888

✅️പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ.വടക്കഞ്ചേരിയിലെപ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി എക്സിക്യൂട്ടീവായി നിരവധി ഒഴിവുകൾ.യുവാക്കൾക്കും, യുവതികൾക്കും അവസരം.
(18-45 ആണ് പ്രായപരിധി )ശമ്പളം 10,500 മുതൽ 22,000 വരെ.ജോലിക്ക് ആവശ്യം ഇത്രമാത്രംടൂ വീലർ, ഡ്രൈവിംഗ് ലൈസൻസ്, സ്മാർട്ട് ഫോൺ, വിശദ വിവരങ്ങൾക്ക്.9495001749.

✅️ വാക്ക് ഇൻ ഇന്റർവ്യുനാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതികളിൽ ഗവേഷണ അഭിരുചിയുള്ള മെഡിക്കൽ ഓഫീസർ (ആയുർവേദ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 17 വരെ അപേക്ഷ നൽകാം. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാം നിലയിലെ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 21ന് രാവിലെ 11 മണിക്ക് നേരിട്ടെത്തണം. ബി.എ.എം.എസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത.
മറ്റു ജോലികൾ അറിയാനായി താഴെ ലിങ്കിൽ നോക്കുക 👇

CLICK HERE TO APPLY


Share on

Tags