കൊയിലാണ്ടി: തിരുവങ്ങൂര്‍ കുനിയില്‍ കടവ് പാലത്തിനു സമീപം വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബാലുശ്ശേരി കരിയാത്തന്‍കാവ് ചങ്ങരത്ത് നാട്ടില്‍ രഘുനാഥ് (56) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അപകടം.
ഇയാള്‍ സഞ്ചരിച്ച ബൈക്കിനു പിറകില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ബൈക്ക് പിന്നീട് സമീപത്ത് നിര്‍ത്തിയ ടിപ്പറില്‍ ഇടിച്ച് മറിഞ്ഞു. സാരമായി പരിക്കേറ്റ രഘുനാഥിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പരേതരായ ദാമോദരന്‍ നായരുടെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കള്‍: ആദിത്യ ആര്‍. നാഥ്, ആദി ദേവ്. സഹോദരങ്ങള്‍: ഗീത, വസന്ത, സത്യ. കൊയിലാണ്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.