പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനം Government of kerala

TalkToday

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനം

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനം. 25 നും 65 നും മധ്യേ പ്രായമുള്ള നിയമ വിദ്യാര്‍ത്ഥികള്‍ക്കും സേവനസന്നദ്ധതയുള്ള അധ്യാപകര്‍, ഡോക്ടര്‍മാര്‍, എം.എസ്.ഡബ്ല്യു/ബി.എസ്.ഡബ്ല്യു കഴിഞ്ഞ വ്യക്തികള്‍, സന്നദ്ധ സംഘടന-കുടുംബശ്രീ അംഗങ്ങള്‍ക്കും അപേക്ഷിക്കാം.

അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ ലഭിക്കും.👍
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി സെക്രട്ടറി/സബ് ജഡ്ജ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, പാലക്കാട് വിലാസത്തില്‍ ഫെബ്രുവരി 13 വരെ അപേക്ഷ നല്‍കാം.ഫോണ്‍: 9188524181.

✅️ വിവിധ പോലീസ് സ്റ്റേഷനുകളിൽ 105 പാരാ ലീഗൽ വോളണ്ടിയർമാരെ നിയമിക്കുന്നു.

പത്താം ക്ലാസ് പാസായ 25 വയസിനും 65 വയസിനും മധ്യേ പ്രായമുള്ളവർക്ക് വിവിധ പോലീസ് സ്റ്റേഷനുകളിൽ വോളണ്ടിയർ ജോലിക്ക് അപേക്ഷിക്കാം.
18 വയസിന് മുകളിൽ പ്രായമുള്ളനിയമവിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ സാധിക്കും ,പ്രവർത്തനത്തെ വരുമാനമാർഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കണം. സർവീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ല്യൂ. വിദ്യാർത്ഥികൾ, അധ്യാപകർ, അങ്കണവാടി ജീവനക്കാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യാത്ത നിയമ വിദ്യാർത്ഥികൾ, രാഷ്ട്രീയേതര എൻ.ജി.ഒകൾ, രാഷ്ട്രീയേതര ക്ലബുകൾ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ തുടങ്ങിയവർക്കും അപേക്ഷിക്കാം.പ്രതിദിനം 750 രൂപ ഓണറേറിയം ലഭിക്കുന്നതായിരിക്കും, (കോട്ടയം ജില്ലക്കാർ )

അപ്ലൈ ലിങ്ക് മോഡൽ - CLICK HERE

ഇങ്ങനെ അപേക്ഷിക്കാം

ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം. സെക്രട്ടറി, കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മുട്ടമ്പലം പി.ഒ എന്ന വിലാസത്തിൽ നൽകണം. Phone : 0481 257 2422

✅️ കേരള സർക്കാർ താത്കാലിക ജോലി നിയമനങ്ങൾ,2023
പരീക്ഷ ഇല്ലാതെയുള്ള കേരള സർക്കാരിന്റെ താത്കാലിക ജോലി നിയമനങ്ങൾ,വിവിധ ജില്ലകളിൽ ജോലി നേടാവുന്ന ഒഴിവുകൾ നിങ്ങളുടെ ജില്ലാ തിരഞ്ഞെടുക്കുക.പരമാവധി ഷെയർ കൂടി ചെയ്യുക.

✅️ ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു ടൂറിസം വകുപ്പിന് കീഴില്‍

തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളില്‍ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളും അപേക്ഷാ ഫോമും ടൂറിസം വകുപ്പിലെ ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15 വൈകീട്ട് 5 മണിവരെ. വിശദവിവരങ്ങള്‍ www.keralatourism.org എന്ന സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471 2560419


Share on

Tags